Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂഗര്‍ഭജല ബില്‍ സബ്ജക്ട് കമ്മിറ്റിയ്ക്ക് വിട്ടു

തിരുവനന്തപുരം: ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗ നിയന്ത്രണം ലക്ഷ്യമിടുന്ന കേരള ഭൂഗര്‍ഭ (നിയന്ത്രണവും ക്രമീകരണവും) ബില്‍ നിയമസഭയിലെ ചര്‍ച്ചയ്ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിയ്ക്ക് വിട്ടു.

ജലസേചന വകുപ്പ് മന്ത്രി ടി. എം. ജേക്കബാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്ത് മൊത്തത്തിലുള്ളഭൂഗര്‍ഭ ജലം 679.10 കോടി ക്യുബിക് മീറ്ററായാണ് കണക്കാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 293 കോടി ക്യുബിക് മീറ്റര്‍ ഉപയോഗിക്കുന്നുണ്ട്.

ഓരോ ജില്ലയിലെയും ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗം വ്യത്യസ്തമാണ്. ഏറ്റവും കുറവ് ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നത് വയനാട്ടിലാണ്.

ബില്ലിലെ വ്യവസ്ഥ പ്രകാരം 1.5 എച്ച് പിയില്‍ കൂടുതല്‍ ശേഷിയുള്ള മോട്ടോര്‍ പമ്പുകള്‍ ഉപയോഗിക്കുന്നവരും മൂന്ന് എച്ച് പിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ പമ്പുകള്‍ ഉപയോഗിക്കുന്നവരും രജിസ്റര്‍ ചെയ്തിരിക്കേണ്ടതാണ്.

ഭൂഗര്‍ഭ ജല വകുപ്പ് സംസ്ഥാന ഭൂഗര്‍ഭ ജല അതോറിറ്റിയായി പുന:സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+