ജയറാമിന് കോടികള്‍ നഷ്ടമായി
ചെന്നൈ: നടന്‍ ജയറാമിന് ആദായനികുതി റെയ്ഡില്‍ കോടികള്‍ നഷ്ടമായതായി അറിയുന്നു. ഈയിടെ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കണക്കില്‍ പെടാത്ത കോടികള്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതെന്നറിയുന്നു.
ഈയിടെ ജയറാമിനു പുറമെ തമിഴ് നടന്മാരായ പ്രശാന്ത്, അജിത് എന്നിവരുടെ വീടുകളിലും ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ അജിത്തിന്റെയും പ്രശാന്തിന്റെയും വീട്ടില്‍ നിന്നും ഏതാനും രേഖകളും കുറച്ച് പണവും മാത്രമാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. അതിനാല്‍ റെയ്ഡ് കഴിഞ്ഞിട്ടും അജിത് സന്തോഷവാനായിരുന്നു.
ഈ മൂന്നു നടന്മാരുടെയും വീട്ടില്‍ നടന്ന റെയ്ഡില്‍ നിന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ നാലു കോടി രൂപയുടെ കണക്കില്‍പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെടുത്തിരുന്നു. പ്രശാന്തിനും അജിതിനും അല്പം പണം മാത്രമേ നഷ്ടപ്പെട്ടുള്ളൂ എന്ന് പറയുന്നു. ഇതില്‍ നിന്നാണ് ഈ നാലുകോടിയില്‍ ഭൂരിഭാഗവും ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ നിന്നാണ് പിടിച്ചെടുത്തതെന്ന സംശയം ബലപ്പെടുന്നത്.
ജയറാം ഈയിടെ ഒരു മാസത്തോളം അമേരിക്കയിലും ഒരാഴ്ചയോളം ഗള്‍ഫ് നാടുകളിലും താരനിശ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതില്‍ നിന്ന് കിട്ടിയ പണമായിരിക്കാം ഇതെന്നും സംശയിക്കുന്നു.












Click it and Unblock the Notifications