കൊല്ലം-കോവളം കനാല്‍ ഗതാഗത യോഗ്യമാക്കും
തിരുവനന്തപുരം: കൊല്ലം-കോവളം കനാല്‍ ഗതാഗത യോഗ്യമാക്കുമെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് നിയമസഭയെ അറിയിച്ചു.
വര്‍ക്കല കഹാറി (കോണ്‍ഗ്രസ്) ന്റെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കൊല്ലം-കോവളം കനാല്‍ ഗതാഗത യോഗ്യമാക്കേണ്ടത് വിനോദസഞ്ചാര, വ്യവസായ മേഖലകളെ സംബന്ധിച്ച് പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനത്തിലെ അത്ഭുതമായി കണക്കാക്കപ്പെടുന്ന 722 മീറ്റര്‍ നീളമുള്ള വര്‍ക്കല തുരങ്കം ഇപ്പോഴും ഒരു വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. രാജഭരണ കാലത്താണ് ഈ തുരങ്കം പണിതത്.
രണ്ട് ഘട്ടങ്ങളിലായാണ് കനാല്‍ ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 36 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നാടയാര്‍ മുതല്‍ ചിലക്കൂര്‍ വരെ കനാല്‍ ഗതാഗത യോഗ്യമാക്കും. വര്‍ക്കലയിലേക്കും ശിവഗിരി മഠത്തിലേക്കും പോകുന്നവര്‍ക്ക് ഇത് കൂടുതല്‍ സൗകര്യപ്രദമാകും.












Click it and Unblock the Notifications