കൊല്ലത്ത് പൊലീസ് വെടിവെച്ചു
കൊല്ലം: കൊല്ലത്ത് അക്രമാസക്തരായ മത്സ്യത്തൊഴിലാളികളെ പിരിച്ചുവിടാന്‍ ജൂലായ് 23 ചൊവാഴ്ച രാവിലെ പൊലീസ് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചു.
പൊലീസുകാര്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ കല്ലെറിഞ്ഞു. ഒരു പൊലീസ് വാഹനം കേട്പാട് വരുത്തി. നാല് പേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.
അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് പല വട്ടം വെടിവെക്കേണ്ടിവന്നു. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി നടന്ന അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ വള്ളങ്ങള്‍ അക്രമികള്‍ നശിപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications