Get Updates
Get notified of breaking news, exclusive insights, and must-see stories!

കയറ്റിറക്ക് ബില്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: കയറ്റിറക്ക് തൊഴിലാളികളുടെ വേതനം നിശ്ചയിക്കുകയും നിയമവിരുദ്ധമായ രീതിയില്‍ കയറ്റിറക്ക് നടത്തുകയും കൂലി വാങ്ങുകയും ചെയ്യുന്നത് തടയുകയും ചെയ്യുന്ന ബില്‍ നിയമസഭയില്‍ തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ അവതരിപ്പിച്ചു.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്റെ അവതരണം തടയണമെന്ന് പ്രതിപക്ഷത്തെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ബില്ലിന് അവതരണാനുമതി നല്‍കി.

സംസ്ഥാനത്ത് നിക്ഷേപകരെ ആകര്‍ഷിക്കാനായാണ് അമിതമായ കൂലി വാങ്ങുന്ന കയറ്റിറക്ക് തടയുന്ന ബില്‍ കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ബില്‍ കയറ്റിറക്ക് തൊഴില്‍ മേഖലയെ ക്രമീകരിക്കുകയും മിനിമം കൂലി നിശ്ചയിക്കുകയും ചെയ്യുന്നു.

തൊഴിലാളികള്‍ക്കായുള്ള ക്ഷേമപദ്ധതിയ്ക്ക് ബില്ലില്‍ രൂപം നല്‍കിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള വ്യവസ്ഥകള്‍ ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ബില്‍ തൊഴിലാളി വിരുദ്ധമല്ലെന്ന് ബാബു ദിവാകരന്‍ പറഞ്ഞു. കയറ്റിറക്ക് തൊഴില്‍ മേഖലയില്‍ മാത്രമാണ് വേതനം നിശ്ചയിക്കാത്തത്. ഈ ബില്ലില്‍ മിനിമം കൂലി നിശ്ചയിച്ചിട്ടുണ്ട്.

ബില്‍ പാസാക്കുന്നതിന് സഹകരിക്കണമെന്ന് മന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് തുറന്ന മനസാണുള്ളത്.

കയറ്റിറക്കിന് ജോലിക്കാരെ തീരുമാനിക്കാന്‍ തൊഴിലുടമയ്ക്ക് അവകാശം നല്‍കുന്നതാണ് പുതിയ ബില്‍. കയറ്റിറക്ക് തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കങ്ങളില്‍ പൊലീസിന് ഇടപെടാന്‍ ബില്‍ അധികാരം നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+