Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്ട വീണ്ടും ഔദ്യോഗിക പക്ഷത്തിന്

കൊച്ചി : സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ നിയന്ത്രണം വീണ്ടും ഔദ്യോഗിക പക്ഷത്തിന്.

കൊച്ചിയില്‍ ചേര്‍ന്ന സംഘര്‍ഷഭരിതമായ യോഗത്തിനൊടുവില്‍ വോട്ടെടുപ്പിലാണ് ഔദ്യോഗിക പക്ഷം വിജയിച്ചത്. മൂന്നു മാസത്തിനകം തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമെന്ന് മാക്ട ജോയിന്റെ സെക്രട്ടറി രണ്‍ജി പണിക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അസോസിയേറ്റ് അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കണമെന്നതുള്‍പ്പെടെ വിമത പക്ഷം ഉന്നയിച്ച ആവശ്യങ്ങളെല്ലാം മാക്ട ജനറല്‍ബോഡി വോട്ടെടുപ്പിലൂടെ തളളി. തുടര്‍ന്ന് അഡ്ഹോക്ക് കമ്മിറ്റി രാജിവച്ചൊഴിഞ്ഞു. എന്നാല്‍ പഴയ ഭരണസമിതിയുടെ ചെയര്‍മാന്‍ ജോഷി സ്ഥാനമേറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കാന്‍ വൈസ് പ്രസിഡന്റ് സിബി മലയിലിനെ യോഗം ചുമതലപ്പെടുത്തി.

ജൂണ്‍ ഒമ്പതിന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് വിമതപക്ഷം മാക്ടയുടെ അധികാരം പിടിച്ചെടുത്തത്. സംവിധായകരായ വിനയന്‍, ബൈജു കൊട്ടാരക്കര എന്നിവരുടെ നേതൃത്വത്തില്‍ വിമതപക്ഷം കെ. ജി. ജോര്‍ജിന്റെ നേതൃത്വത്തിലുളള ഭരണസമിതിയെ അധികാരമേല്‍ക്കുന്നത് തടഞ്ഞു.

തുടര്‍ന്നാണ് എസ്. എല്‍. പുരം സദാനന്ദന്റെ നേതൃത്വത്തില്‍ അഡ്ഹോക്ക് കമ്മിറ്റിയെ ഭരണം ഏല്‍പ്പിച്ചത്. പിളര്‍പ്പിന്റെ വക്കുവരെ എത്തിയതാണ് മാക്ടയിലെ അധികാരത്തര്‍ക്കം. മൂന്നു മാസത്തിനുളളില്‍ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനുളള തീരുമാനം വിമതരും അംഗീകരിച്ചതോടെ മാക്ടയുടെ പിളര്‍പ്പ് തല്‍ക്കാലത്തേയ്ക്ക് ഒഴിവായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+