335 സ്കൂളുകളില്‍ അണ്‍ എയ്ഡഡ് പ്ലസ് ടു
തിരുവനന്തപുരം: 335 സ്കൂളുകളില്‍ അണ്‍ എയ്ഡഡ് പ്ലസ് ടു അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
335 സ്കൂളുകളിലായി 20,100 സീറ്റുണ്ടാവും. ഒരു സ്കൂളിന് ഒരു ബാച്ച് എന്ന നിലയിലാണ് അണ്‍ എയ്ഡഡ് പ്ലസ് ടു അനുവദിച്ചിരിക്കുന്നത്. ഒരു ബാച്ചില്‍ 60 സീറ്റ് വീതമുണ്ടാവും.
ഓരോ സ്കൂളിലെ അണ്‍ എയ്ഡഡ് സീറ്റിലെ 25 ശതമാനം മെറിറ്റ് അടിസ്ഥാനത്തിലായിരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ അനുവദിച്ചിരിക്കുന്നത്- 53.
മൊത്തം 485 അപേക്ഷകളാണ് ലഭിച്ചതെന്നും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്കൂളുകളെ മാത്രമാണ് ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗകര്യങ്ങള്‍ ഉറപ്പാക്കുകായണെങ്കില്‍ ഈ സ്കൂളുകള്‍ക്കും ഈ വര്‍ഷം തന്നെ പ്ലസ് ടു അനുവദിക്കും.












Click it and Unblock the Notifications