ശബരിമലയില്‍ ലെയ്സണ്‍ ഓഫീസുകള്‍

ശബരിമല: സന്നിധാനത്തും പമ്പയിലും തമിഴ്നാടിന്റെയും കര്‍ണാടത്തിന്റെയും ആന്ധ്രാ പ്രദേശിന്റെയും ലെയ്സണ്‍ ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. ബാബു പറഞ്ഞു.

ഇതുസംബന്ധിച്ച് മൂന്ന് സംസ്ഥാങ്ങളിലെയും സര്‍ക്കാരുകളുമായി പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അനുകൂല പ്രതികരണമാണ് അവരില്‍ നിന്ന് ലഭിച്ചതെന്നും ബാബു പറഞ്ഞു.

ലെയ്സണ്‍ ഓഫീസുകള്‍ സ്ഥാപിക്കുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളതീര്‍ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും. തീര്‍ഥാടകര്‍ നേരിടേണ്ടിവരുന്ന ഭാഷാപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ലെയ്സണ്‍ ഓഫീസ് സ്ഥാപിക്കുന്നത് സഹായിക്കും.

മൂന്ന് സംസ്ഥാനങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകളെയും പൂജകളെയും സംബന്ധിച്ച വിവരങ്ങളും മറ്റും ഈ കേന്ദ്രങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് ലഭിക്കും.

ക്ഷേത്രത്തില്‍ അപ്പം ഉണ്ടാക്കുന്നതിന് ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ഉണ്ടായിട്ടുണ്ട്. അപ്പം ഉണ്ടാക്കുന്നതിന് ടെണ്ടറുകള്‍ വിളിച്ചിട്ടുണ്ട്. അപ്പത്തിന്റെ ഗുണം ബോര്‍ഡ് ഉറപ്പുവരുത്തും.

എരുമേലി ശാസ്താക്ഷേത്രത്തിലും ഒമല്ലൂര്‍ ക്ഷേത്രത്തിലും പത്തനംതിട്ട ശാസ്താക്ഷേത്രത്തിലും വടശേരിക്കരയിലും പെരുനാടിലും യാത്രാ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബാബു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+