കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലേക്കുള്ള യാത്രാനിരോധനം നീക്കി

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: യുഎസും യുകെയും ഇന്ത്യയിലേക്കുള്ള യാത്രാനിരോധനം നീക്കിയതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ സോഫ്റ്റ്വെയര്‍, ടൂറിസം വ്യവസായങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ പ്രഖ്യാപനം.

നേരത്തെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധസാഹചര്യത്തിലാണ് യുഎസും യുകെയും ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരെ വിലക്കിയിരുന്നത്. അടിയന്തരമായ ഒരു യുദ്ധഭീഷണിയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും ഇന്ത്യയിലേക്കുള്ള വിലക്ക് നീക്കിയത്.

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടതില്ലെന്നും ഇന്ത്യയിലുള്ളവര്‍ ഉടനെ ഇന്ത്യ വിട്ടുപോകേണ്ട ആവശ്യമില്ലെന്നും ബ്രിട്ടനിലെ വിദേശകാര്യമന്ത്രി ജാക് സ്ട്രോ പറഞ്ഞു. ഇന്ത്യയിലും പാകിസ്ഥാനിലും കഴിഞ്ഞയാഴ്ച നേരിട്ട് പോയി നടത്തിയ വിലയിരുത്തലിന് ശേഷമാണ് ഈ തീരുമാനമെന്നും ജാക് സ്ട്രോ പറഞ്ഞു.

യുഎസും രണ്ടു മാസം നീണ്ട വിലക്ക് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവുവന്നതിനാലാണ് ഈ തീരുമാനമെന്ന യുഎസ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ് ദില്ലിയിലെ യുഎസ് എംബസി പ്രഖ്യാപിച്ചു.

ഫ്രാന്‍സ്, ജപ്പാന്‍, ആസ്ത്രേലിയ എന്നീ രാജ്യങ്ങളും ഇന്ത്യയിലേക്കുള്ള വിലക്ക് നീക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X