കോയമ്പത്തൂരില്‍ വസ്ത്ര മേള
കോയമ്പത്തൂര്‍ : ഏറ്റവും പുതിയ ഫാഷന്‍ തരംഗങ്ങള്‍ അലയടിക്കുന്ന വസ്ത്രമേള ജൂലായ് 26ന് കോയമ്പത്തൂരില്‍ ആരംഭിക്കുന്നു. മേള മൂന്നു ദിവസം നീളും.
തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ചില്ലറ വ്യാപാരികളെ ലക്ഷ്യമാക്കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് മേളയുടെ ചെയര്‍മാന്‍ ശ്രീനിവാസന്‍ അറിയിച്ചു. കോയമ്പത്തൂര്‍ ജില്ലാ ചെറുകിട വ്യവസായ അസോസിയേഷന്‍, ഗ്രൂപ്പ് ഇന്‍സ്റിക്ട് എന്നിവര്‍ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. വസ്ത്ര വ്യാപാരികള്‍ക്ക് വടക്കേ ഇന്ത്യയിലേയ്ക്ക് കടക്കാനുളള വ്യാപാര വാതായനമായി മേള മാറുമെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. ഇന്‍ഡെക്സ് ഇന്ത്യ-2002 എന്നാണ് മേളയുടെ പേര്.
വസ്ത്ര നിര്‍മ്മാണ രംഗത്തെ പ്രഗത്ഭരും പ്രശസ്ത ഡിസൈനര്‍മാരും ഫാഷന്‍ വിദഗ്ദ്ധരും മേളയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.












Click it and Unblock the Notifications