Get Updates
Get notified of breaking news, exclusive insights, and must-see stories!

കജാല നടന്‍ അര്‍ജുന്റെ വീട്ടില്‍

ഹൈദരാബാദ് : അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച തെലുങ്കു നടി കജാല ആശുപത്രിയില്‍ നിന്നും മോചിതയായി.

നടന്‍ അര്‍ജുന്റെ വീട്ടില്‍ പൊലീസ് നിരീക്ഷണത്തില്‍ കഴിയുകയാണ് കജാല ഇപ്പോള്‍. വീണ്ടും ആത്മഹത്യയ്ക്ക് മുതിരുമോ എന്ന സംശയമുളളതു കൊണ്ടാണ് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് അറിഞ്ഞിട്ടും കജാലയുടെ ബന്ധുക്കളോ കാമുകന്‍ ഉദയ്കിരണോ അവരെ സന്ദര്‍ശിക്കാനെത്തിയില്ല. ഇത് നടിയെ വല്ലാതെ അലട്ടുന്നുണ്ട്. മനോവിഷമം താങ്ങാനാകാതെ വീണ്ടും ആത്മഹത്യയ്ക്ക് മുതിര്‍ന്നേയ്ക്കുമെന്ന് സംശയിക്കാനുളള കാരണം ഇതാണ്.

തെലുങ്കു നടന്‍ ഉദയ് കിരണുമായുളള പ്രണയം തകര്‍ന്നതാണ് ആത്മഹത്യാ ശ്രമത്തിന്റെ കാരണം. കജാലയുടെ വിവാഹാഭ്യര്‍ത്ഥന ഉദയ് നിരസിച്ച ദിവസമാണ് കജാല ഉറക്കഗുളിക കഴിച്ചത്. വ്യത്യസ്ത സമുദായക്കാരായതിനാല്‍ പ്രണയബന്ധത്തിന് ഇരുവരുടെയും വീട്ടുകാരും എതിരായിരുന്നു. രജിസ്റര്‍ വിവാഹം ചെയ്യാമെന്ന കജാലയുടെ ആവശ്യം കാമുകന്‍ നിരസിച്ചു.

സര്‍വാധികാരി എന്ന തെലുങ്കു ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് നടി. ചിത്രത്തിലെ നായകനായ അര്‍ജുനാണ് കജാലയെ ആശുപത്രിയിലെത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+