മദനിയ്ക്ക് ജാമ്യം നിഷേധിച്ചു
ചെന്നൈ : കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയ്ക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
ജാമ്യത്തില്‍ പോയാല്‍ പ്രതി വീണ്ടും അക്രമം നടത്തുമെന്ന പൊലീസ് വാദം അംഗീകരിച്ചാണ് ജസ്റിസ് ആര്‍. ബാലസുബ്രഹ്മണ്യം മദനിയ്ക്ക് ജാമ്യം നിഷേധിച്ചത്.
സ്ഫോടക വസ്തുക്കളും നാടന്‍ റിവോള്‍വറുകളും പ്രതികള്‍ക്ക് നല്‍കിയെന്നതാണ് മദനിയ്ക്കെതിരെയുളള പ്രൊസിക്യൂഷന്‍ കേസ്. കേരളത്തില്‍ മദനിയ്ക്കെതിരെ 40 കേസുകളുണ്ടെന്നും ഒന്നില്‍ പോലും ഇതുവരെ അറസ്റു ചെയ്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ പിഡിപി അണികളെ ഉപയോഗിച്ച് പ്രതിഷേധത്തിന്റെ മറവില്‍ അക്രമങ്ങള്‍ തുടരുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒളിവില്‍ പോകാനും സാധ്യതയുണ്ട്. തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാനും ക്രമസമാധാനം തകരാതിരിക്കാനും പ്രതിയ്ക്ക് ജാമ്യം നല്‍കരുതെന്ന വാദം കോടതിയും അംഗീകരിച്ചു.












Click it and Unblock the Notifications