Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജഗോപാലിന് നാക്ക് പിഴച്ചപ്പോള്‍

ദില്ലി: കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഒ. രാജഗോപാലിന് രാജ്യസഭയില്‍ നാക്ക് പിഴച്ചു. ധനകാര്യമന്ത്രിയും രാജ്യസഭാനേതാവുമായ ജസ്വന്ത് സിംഗ് സഭയില്‍ ഹാജരാകാത്തതിനെക്കുറിച്ച് പ്രതിപക്ഷം ഒച്ചപ്പാടുണ്ടാക്കിയ വേളയിലാണ് രാജഗോപാലിന് പിഴവ് പറ്റിയത്.

ജസ്വന്ത് സിംഗ് ഹാജരാകാത്ത പ്രശ്നം സഭയില്‍ ഉയര്‍ത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം അര്‍ജുന്‍ സിംഗാണ്. സഭാ നേതാവിന്റെ അഭാവം മുഴച്ചുനില്ക്കുന്നു. അദ്ദേഹത്തിന് വളരെ സുപ്രധാനമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ളതാണ്.-അര്‍ജുന്‍ സിംഗ് പറഞ്ഞു.

ജസ്വന്ത് സിംഗിനെ രക്ഷിക്കാനുള്ള വ്യഗ്രതയിലാണ് രാജഗോപാലിന് പിഴച്ചത്. പാര്‍ലമെന്ററികാര്യ സഹമന്ത്രി ഒ. രാജഗോപാല്‍ ഉടന്‍ അര്‍ജുന്‍ സിംഗിന് മറുപടി പറയാന്‍ എഴുന്നേറ്റു. ജസ്വന്ത് സിംഗിന് രാജ്യസഭയില്‍ മാത്രം പങ്കെടുത്താല്‍ മാത്രം പോര, ധനകാര്യമന്ത്രി കൂടിയാണ്. ലോക്സഭയിലെ കാര്യങ്ങള്‍ കൂടി അദ്ദേഹത്തിന് നോക്കണം. രാജഗോപാല്‍ പറഞ്ഞു.

പക്ഷെ ഒരു ലോക്സഭാംഗത്തിന്റെ മരണം മൂലം ബുധനാഴ്ച ലോക്സഭ രാവിലെ തന്നെ പിരിഞ്ഞിരുന്നു. ഇതറിയാതെയായിരുന്നു രാജഗോപാലിന്റെ പ്രസ്താവന. ഉടനെ സിപിഎം അംഗം ദീപാങ്കര്‍ മുഖര്‍ജി ലോക്സഭ രാവിലെ തന്നെ പിരിച്ചുവിട്ട കാര്യം സൂചിപ്പിച്ചു.

മന്ത്രി രാജ്യസഭയെ വഴിതെറ്റിക്കുകയാണെന്ന് പറഞ്ഞ് ദീപാങ്കര്‍ മുഖര്‍ജിയും മറ്റ് ഏതാനും പ്രതിപക്ഷാംഗങ്ങളും ബഹളം കൂട്ടി. ഒടുവില്‍ എപ്പോള്‍ ആവശ്യമുണ്ടോ അന്നേരം ജസ്വന്ത് സിംഗ് രാജ്യസഭയില്‍ എത്തുമെന്ന് പറഞ്ഞ് രാജഗോപാല്‍ തടിതപ്പാന്‍ ശ്രമിച്ചു.

സഭാംഗങ്ങളുടെ വികാരം രാജഗോപാല്‍ മന്ത്രി ജസ്വന്ത് സിംഗിനെ നേരിട്ട് ധരിപ്പിക്കുമെന്ന് രാജ്യസഭാ അധ്യക്ഷന്‍ കൃഷന്‍കാന്ത് പറഞ്ഞപ്പോഴാണ് പ്രതിപക്ഷം അടങ്ങിയത്. ജസ്വന്ത് സിംഗിന്റെ അഭാവം ഒന്നോ രണ്ടോ ദിവസമല്ല, കുറെ നാളുകളായി തുടര്‍ന്നുവരുന്നതായി കോണ്‍ഗ്രസിലെ കപില്‍ സിബല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+