ഫാക്ടില്‍ 295 പേര്‍ക്ക് വിആര്‍എസ്
ദില്ലി: ഫാക്ടിലെ 295 ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി (വിആര്‍എസ്)യുടെ ആനുകൂല്യം നല്കുമെന്ന് കേന്ദ്ര ഓഹരി വില്പന മന്ത്രി അരുണ്‍ ഷൂറി. ലോക്സഭയില്‍ എന്‍.എന്‍. കൃഷ്ണദാസ്, രമേശ് ചെന്നിത്തല, പി.സി. തോമസ്, ജോര്‍ജ്ജ് ഈഡന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫാക്ടിലെ 439 ജീവനക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതിയ്ക്ക് അപേക്ഷ നല്കിയിരുന്നു. ഇതില്‍ 295 പേരുടെ അപേക്ഷകള്‍ സ്വീകരിച്ചു. ഇവര്‍ക്ക് വിആര്‍എസ് ആനുകൂല്യങ്ങള്‍ നല്കാന്‍ 13.88 കോടി രൂപ ചെലവ് വരുമെന്നും അരുണ്‍ ഷൂറി പറഞ്ഞു.
ഫാക്ട് വില്പന സംബന്ധിച്ച് കേരള സര്‍ക്കാരിന് ജൂലായ് ഒന്നിന് കത്തയച്ചിരുന്നതായും അരുണ്‍ ഷൂറി വ്യക്തമാക്കി.












Click it and Unblock the Notifications