കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷമദ്യം തടയുമെന്ന് മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുന്നത് തടയാന്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍. ജൂലായ് 24 ബുധനാഴ്ച നിയമസഭയില്‍ ഇത് സബന്ധിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഓണക്കാലത്ത് സംസ്ഥാനത്തേക്ക് അനധികൃതമദ്യം ഒഴുകുന്നത് തടയാന്‍ പ്രത്യേക സ്ക്വാഡുകളെ വിന്യസിപ്പിക്കും. പൊലീസ് മദ്യലോബിയെ സഹായിക്കുകയാണെന്ന പ്രതിപക്ഷാരോപണം മന്ത്രി നിഷേധിച്ചു. വെള്ളറടയിലെ രഹസ്യഗോഡൗണില്‍ നിന്ന് വ്യാജമദ്യം പിടിച്ചെടുത്തത് സ്ഥലത്തെ ഡിവൈഎസ്പിയുടെ സഹായത്തോടെയാണെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പ്രശ്നമുന്നയിച്ച സിപിഎമ്മിലെ എം.വി. ജയരാജന്‍ സംസ്ഥാനത്തേക്ക് വന്‍തോതില്‍ അനധികൃതമായി സ്പിരിറ്റും ചാരായവും ഒഴുകുന്നുണ്ടെന്ന് ആരോപിച്ചു. മദ്യലോബിയുടെ ഈ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണമെന്നും അല്ലെങ്കില്‍ മദ്യദുരന്തം വീണ്ടും ആവര്‍ത്തിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X