കേരളത്തിന്റെ വൈദ്യുതാവശ്യം കുതിച്ചുയരുന്നു
തിരുവനന്തപുരം : അടുത്ത 10 വര്‍ഷത്തിനുളളില്‍ 3000 മെഗാവാട്ട് വൈദ്യുതി കേരളത്തിന് അധികമായി വേണ്ടി വരുമെന്ന് 16-ാം ദേശീയ ഊര്‍ജ സര്‍വെ.
നിയമസഭയില്‍ മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചതാണ് ഈ വിവരം. ചോദ്യോത്തരവേളയില്‍ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസനു വേണ്ടി മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിവര്‍ഷം മൂന്നര ലക്ഷം എന്ന നിലയില്‍ പുതിയ കണക്ഷനുളള അപേക്ഷകരുടെ എണ്ണം പെരുകുകയാണെന്ന് മന്ത്രി അറിയിച്ചു.
പുതിയ താപനിലയത്തിനുളള പദ്ധതിയൊന്നും കേന്ദ്രാനുമതിയ്ക്കായി സംസ്ഥാനം സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications