ഡോ. കലാം സത്യപ്രതിജ്ഞ ചെയ്തു
ദില്ലി : ഇന്ത്യയുടെ 12-ാമത് രാഷ്ട്രപതിയായി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ച് ചീഫ് ജസ്റിസ് ബി. എന്‍. കൃപാല്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
100 സ്ക്കൂള്‍ കുട്ടികളും ചടങ്ങില്‍ പങ്കെടുക്കാനെത്തി. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ എന്നിവര്‍ക്കു പുറമെ ഇന്‍ഫോസിസ് മേധാവി നാരായണ മൂര്‍ത്തി, ശാസ്ത്രജ്ഞരായ സതീഷ് ധവാന്‍, ആര്‍. ചിദംബരം, കസ്തൂരി രങ്കന്‍ എന്നിവരും കലാമിന്റെ സത്യപ്രതിജ്ഞ കാണാനെത്തി.












Click it and Unblock the Notifications