Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫണ്ട് തിരിമറി : സഭ വീണ്ടും സ്തംഭിച്ചു

തിരുവനന്തപുരം : ആദിവാസി ഫണ്ട് തിരിമറി പ്രശ്നത്തില്‍ പ്രതിപക്ഷം തുടര്‍ച്ചയായ രണ്ടാം ദിവസവും സഭാ നടപടികള്‍ തടസപ്പെടുത്തി.

ശുന്യ വേള കഴിഞ്ഞയുടനെ പ്രതിപക്ഷം പ്രശ്നം ഉന്നയിച്ച ക്രമപ്രശ്നം സ്പീക്കര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അവര്‍ സഭയുടെ നടുത്തളത്തിറങ്ങി. മന്ത്രി എം. എ. കുട്ടപ്പന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി.

തുടര്‍ന്ന് സ്പീക്കര്‍ സഭാനടപടികള്‍ ശരവേഗത്തില്‍ പൂര്‍ത്തിയാക്കി. വിവാദമായ ചുമട്ടു തൊഴിലാളി ബില്‍ കാര്യോപദേശക സമിതിയ്ക്ക് വിടാനുളള പ്രമേയം പ്രതിപക്ഷത്തിന്റെ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പാസാക്കി.

ആദിവാസി ക്ഷേമ ഫണ്ട് ഉദ്യോഗസ്ഥന്‍മാര്‍ ചട്ടവിരുദ്ധമായി കൈയില്‍ വച്ചു എന്നാതാണ് ആരോപണം. കഴിഞ്ഞ മാര്‍ച്ച് 31ന് ട്രഷറിയില്‍ അടയ്ക്കേണ്ടതായിരുന്നു ഈ തുക.

ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ച സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ അന്വേഷണചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി സഭയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+