Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി കൈയേറിയവരെ ഒഴിപ്പിക്കും

തിരുവനന്തപുരം: മടവൂര്‍ ക്ഷേത്ര പരിസരത്തുള്ള ഭൂമി കൈയേറിയത് ആരായാലും ഒഴിപ്പിക്കുമെന്ന് ജലസേചന-പുരാവസ്തു വകുുപ്പ് മന്ത്രി ടി. എം. ജേക്കബ് നിയമസഭയെ അറിയിച്ചു.

പുരാവസ്തു നിയമം അനുസരിച്ച് പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ് മടവൂര്‍പാറ ക്ഷേത്രവും ക്ഷേത്രത്തിന് ചുറ്റുമുള്ള 6.43 ഹെക്ടര്‍ ഭൂമിയും. ഈ ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ടു കൊണ്ട് ചിലര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. നടപടികള്‍ പൂര്‍ത്തിയായ ശേഷം ഭൂമിയില്‍ അതിക്രമിച്ചു കടന്നവരെ ഒഴിപ്പിക്കും.

പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ചെങ്കോട്ടുകോണം മഠാധിപതിയും സംഘ്പരിവാറും ക്ഷേത്രത്തിന്റെയും ക്ഷേത്ര പരിസരത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്ന് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.

ചെങ്കോട്ടുകോണം സ്വാമിയുടെ അധ്യക്ഷതയില്‍ നടന്ന ഒരു പരിപാടിയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പങ്കെടുത്തതിനെ അച്യുതാനന്ദന്‍ വിമര്‍ശിച്ചു.

ചെങ്കോട്ടുകോണം ആശ്രമത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തതും ഭൂമി കൈയറേലും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് മന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു. മതസ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പതിവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+