ഫാക്ടിന് മുന്നില്‍ പിക്കറ്റിംഗ്
കൊച്ചി: ഫാക്ട് സ്വകാര്യവല്‍ക്കരിക്കുന്നതിലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതിലും പ്രതിഷേധിച്ച് ഫാക്ട് ജീവനക്കാര്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസിന് മുന്നില്‍ പിക്കറ്റിംഗ് നടത്തി.
ഐ എന്‍ ടി യു സി നേതാവ് ബി. ശശിധരന്‍ പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്തു. പ്രമുഖ തൊഴിലാളി സംഘടനാ നേതാവ് എസ്. സി. എസ്. മേനോന്‍ സംസാരിച്ചു.
ജൂലായ് 24 ബുധനാഴ്ച ഫാക്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. തുടര്‍ന്ന് ചര്‍ച്ച നടത്തില്ലെന്ന് ഫാക്ട് അധികൃതര്‍ അറിയിച്ചു.
ഫാക്ടിന്റെ ഇപ്പോഴത്തെ നഷ്ടം കണക്കിലെടുത്ത് 2002 ആഗസ്ത് ഒന്ന് മുതല്‍ 2003 മാര്‍ച്ച് 31 വരെ ജീവനക്കാരുടെ ചില ആനുകൂല്യങ്ങള്‍ എടുത്തുകളായാനാണ് ഫാക്ട് അധികൃതരുടെ തീരുമാനം. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗനമമുണ്ടായാല്‍ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications