നിക്ഷേപക സമ്മേളനം മാറ്റിവെച്ചേക്കും
തിരുവനന്തപുരം:നവംബറില്‍ നടത്താനിരിക്കുന്ന ആഗോള നിക്ഷേപക സമ്മേളനം മാറ്റിവെച്ചേക്കും.
റംസാന്‍ മാസമായതിനാല്‍ ഗള്‍ഫില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് അസൗകര്യമാവുമെന്നതിനാലാണ് ആഗോള നിക്ഷേപക സമ്മേളനം മാറ്റിവെക്കാന്‍ ആലോചിക്കുന്നത്.
നവംബര്‍ 23ന് സമ്മേളനം പ്രധാനമന്ത്രി എ. ബി. വാജ്പേയി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അനുമതിയുണ്ടെങ്കിലേ സമ്മേളനം മാറ്റിവെക്കുകയുള്ളൂ. ഡിസംബര്‍ അവസാനത്തിലോ ജനവരി ആദ്യത്തിലോ സമ്മേളനം നടത്തുകയാണെങ്കില്‍ ക്രിസ്്മസ്, പുതുവത്സരാഘോഷങ്ങളുള്ളതുകൊണ്ട് അത് അസൗകര്യമാവും.
സമ്മേളനം നേരത്തെ കൊച്ചിയില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊച്ചിയില്‍ ഡോക്ടര്‍മാരുടെ അന്തര്‍ദേശീയ സമ്മേളനം നടക്കുന്നതിനാല്‍ നിക്ഷേപക സമ്മേളനത്തിനെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവുമെന്നത് കണക്കിലെടുത്ത് കോവളത്തേക്ക് മാറ്റുകയായിരുന്നു.
ഗള്‍ഫില്‍ നിന്ന് കുറഞ്ഞത് നിക്ഷേപകരുടെ മൂന്ന് സംഘങ്ങളെങ്കിലും സമ്മേളനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications