Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ക്ക് വഴിനടക്കാനാകുന്നില്ലെന്ന് ലീഡര്‍

ദില്ലി : സംസ്ഥാനത്ത് നിയമ സമാധാനം തകര്‍ന്നിരിക്കുകയാണെന്നും വഴിനടക്കാന്‍ പോലും ജനങ്ങള്‍ ഭയപ്പെടുകയാണെന്നും കെ. കരുണാകരന്‍.

ജൂലായ് 24 ബുധനാഴ്ച ദില്ലിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കവെയാണ് ഒരിടവേളയ്ക്കു ശേഷം ലീഡര്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു മാത്രമല ്ല, മിക്കവാറും എല്ലാ യുഡിഎഫ് എംഎല്‍എമാര്‍ക്കും നാട്ടിലെ ക്രമസമാധാന നിലയില്‍ വിമര്‍ശനമുണ്ടെന്ന് ലീഡര്‍ വെളിപ്പെടുത്തി.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മതതീവ്രവാദ സംഘടനകളെക്കുറിച്ചുളള മുഖ്യമന്ത്രിയുടെ അഭിപ്രായത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ലീഡര്‍ പ്രതികരിച്ചത്. ക്രമസമാധാന നില തകര്‍ന്നാല്‍ മതതീവ്രവാദം മാത്രമല്ല എല്ലാ അക്രമികളും അത് മുതലെടുക്കുമെന്ന് കരുണാകരന്‍ ഓര്‍മ്മിപ്പിച്ചു.

നക്സല്‍ പ്രസ്ഥാനം അഴിച്ചു വിട്ട ഭീകരതയെ വേരോടെ പിഴുതെറിഞ്ഞ നാടാണ് കേരളം. അതിന് ഇച്ഛാശക്തിയാണ് വേണ്ടത്. നക്സല്‍ ഭീകരത കേരളം ഉന്മൂലനം ചെയ്തതു പോലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ലെന്നും കരുണാകരന്‍ ചൂണ്ടിക്കാട്ടി.

ആദിവാസി ഫണ്ട് തിരിമറി പ്രശ്നത്തില്‍ മന്ത്രി കുട്ടപ്പനെതിരെ നടപടിയെടുക്കണമെന്നും കരുണാകരന്‍ ആവശ്യപ്പെട്ടു. ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ധനമന്ത്രി നിയമസഭയില്‍ സമ്മതിച്ചതാണ്. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ നടപടി വേണമെന്ന് കരുണാകരന്‍ അസന്നിഗ്ദ്ധമായി ആവശ്യപ്പെട്ടു.

ആന്റണി സര്‍ക്കാരിനെതിരെ തുറന്ന വിമര്‍ശനം ഉന്നയിക്കാന്‍ ദില്ലി തിരഞ്ഞെടുത്ത ലീഡറുടെ നീക്കം സംസ്ഥാന സര്‍ക്കാരിനും ഹൈക്കമാന്‍ഡിനും ഒരുപോലെയുളള മുന്നറിയിപ്പാണ്. ഹൈക്കമാന്‍ഡിന്റെ അച്ചടക്ക നടപടിയെ താന്‍ വിലവയ്ക്കുന്നില്ലെന്ന തുറന്ന പ്രഖ്യാപനമാണ് ലീഡര്‍ നടത്തിയിരിക്കുന്നത്.

മന്ത്രി കുട്ടപ്പനെതിരെയുളള ലീഡറുടെ നീക്കവും പഴയൊരു കണക്കുതീര്‍ക്കലാണ്. എം. എ. കുട്ടപ്പന് നല്‍കാന്‍ തീരുമാനിച്ചിരുന്ന രാജ്യസഭാ സീറ്റ് സമദാനിയ്ക്ക് നല്‍കിയതില്‍ എ ഗ്രൂപ്പിനുണ്ടായിരുന്ന പ്രതിഷേധമാണ് പിന്നീട് ചാരക്കേസായി അവതരിച്ച് കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത്. സമദാനിയ്ക്ക് സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടി ധനമന്ത്രിസ്ഥാനം രാജിവച്ച് ലീഡര്‍ക്കെതിരെ പോരിനിറങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+