കൈയേറ്റക്കാര്‍ ഏലകൃഷി തുടരരുത്
കൊച്ചി: മതികെട്ടാനില്‍ നിന്നും ഒഴിപ്പിച്ചവര്‍ക്ക് ഏലം കൃഷി തുടരുന്നതിന് ഹൈക്കോടതി അനുമതി നിഷേധിച്ചു.
തര്‍ക്കത്തിലിരിക്കുന്ന ഭൂമിയിന്മേല്‍ അവകാശം സ്ഥാപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ജി. ശിവരാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
തെളിവുകള്‍ പരിശോധിച്ചതിന് ശേഷം വിധി നിര്‍ണയിക്കാന്‍ സിവില്‍ കോടതിയ്ക്ക് ഇക്കാര്യത്തില്‍ അധികാരമുണ്ടെന്ന് രണ്ട് ഹര്‍ജികളിന്മേല്‍ വിധി പുറപ്പെടുവിച്ചുകൊണ്ട് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മതികെട്ടാനില്‍ അതിര്‍ത്തി നിര്‍ണയിക്കുന്നതിന് സര്‍ക്കാരിന് കോടതി മൂന്ന് മാസത്തെ സമയം നല്‍കി.












Click it and Unblock the Notifications