Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീസ് മുഴത്തേനത്ത് നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം: ദൂരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മദ്യ ഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ സമിതി സെക്രട്ടറി ഫാ. വര്‍ഗീസ് മുഴത്തേനത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

ജൂണ്‍ 23 ചൊവാഴ്ച രാത്രി യു ഡി എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ ഫാ. വര്‍ഗീസ് മുഴത്തേനത്ത് നിരാഹാര സമരം ആരംഭിച്ചത്.

ചൊവാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ മദ്യവിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തിയിരുന്നു. തുടര്‍ന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണനെ കണ്ട് സമിതി പ്രതിനിധികള്‍ ചര്‍ച്ച നടത്തി.

ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 400 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ മദ്യഷാപ്പുകള്‍ പാടില്ലെന്ന നിയമം ലംഘിച്ച് 156 ബാറുകളും 55 മദ്യവില്പന സ്റോറുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുയാണ് ലക്ഷ്യമെന്ന് യു ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളെ ചതിക്കുകയാണ് ചെയ്തത്- ഫോറം കണ്‍വീനര്‍ ഫാ. പോള്‍ കാരാച്ചിറ പറഞ്ഞു.

നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ബാറുകള്‍ക്കും കള്ള് ഷാപ്പുകള്‍ക്കും അനുമതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന്റെ നയത്തില്‍ മാറ്റം വരും വരെ തങ്ങള്‍ സമരം തുടരും.

ഭാവി സമര പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് കേരള കതോലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ യോഗം അടുത്ത മാസം നടക്കുന്നുണ്ടെന്ന് ബിഷപ്പ് കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാന്‍ ജോഷ്വ മാര്‍ ഇഗ്നേഷ്യസ് പറഞ്ഞു. മദ്യ വിരുദ്ധ ജനകീയ സമിതിയുടെ സമരത്തിന് കോണ്‍ഫറന്‍സ് പൂര്‍ണ പിന്തുണ നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+