Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റ-ണി-യ്ക്കെ-തി-രെ സംഘ്-പ-രി-വാ-ര്‍ നേ-താ-ക്കള്‍

കൊച്ചി: ആര്‍ എസ് എസിനെ മതമൗലികവാദ സംഘടന എന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വിശേഷിപ്പിച്ചതിനെതിരെ സംഘ്പരിവാര്‍ നേതാക്കളില്‍ നിന്ന് ശക്തമായ വിമര്‍ശനമുയര്‍ന്നു.

നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ആര്‍ എസ് എസും വി എച്ച് പിയും ഉള്‍പ്പെടെ 13 സംഘടനകളെ മതമൗലികവാദ സംഘടനകളായി മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

ആന്റണിയുടെ പ്രസ്താവന തീര്‍ത്തും നിര്‍ഭാഗ്യകരവും തെളിവുകളുടെ പിന്‍ബലമില്ലാത്തതാണെന്നും ആര്‍ എസ് എസ് സംസ്ഥാന സെക്രട്ടറി എ. ആര്‍. മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പി ഡി പിയെയും സുന്നി ടൈഗര്‍ ഫോഴ്സിനെയും മതമൗലികവാദ സംഘടനകളുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കിയതിനെ മോഹനന്‍ ചോദ്യം ചെയ്തു. ആര്‍ എസ് എസിനെ മതമൗലികവാദ സംഘടന എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി മതമൗലികവാദത്തിന് കൃത്യമായ നിര്‍വചനം നല്‍കേണ്ടതുണ്ട്.

ആര്‍ എസ് എസിനെ മതമൗലികവാദ സംഘടനയാണെന്ന് വിശേഷിപ്പിച്ചതിന് മുഖ്യമന്ത്രി തെളിവ് നല്‍കണമെന്നും ഇല്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കണമെന്നും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു.

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുള്ള പി ഡി പി പോലുള്ള സംഘടനകളെ കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് പരമേശ്വരന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+