ശിവസേന കോടതിയെ സമീപിക്കും
കൊച്ചി: ശിവസേനയെ മതമൗലികവാദ സംഘടനയാണെന്ന് വിശേഷിപ്പിച്ചതിന് മുഖ്യമന്ത്രി എ. കെ. ആന്റണി ക്ഷമാപണം നടത്തിയില്ലെങ്കില്‍ മാനനഷ്ടത്തിന് ഒരു കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ശിവസേന എറണാകുളം ജില്ലാ ജനറല്‍ കണ്‍വീനര്‍ ടി. ആര്‍. ദേവന്‍.
ഹൈക്കോടതിയില്‍ കേസ് നല്‍കാന്‍ പാര്‍ട്ടി എറണാകുളം ജില്ലാ ഘടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടി. ആര്‍. ദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭപരിപാടിക്ക് അന്തിമ രൂപം നല്‍കുന്നതിന് ജൂലായ് 27ന് ശിവസേന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരും.
1990 മുതല്‍ ശിവസേന സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരികയാണ്. ഇതുവരെ ശിവസേനയ്ക്കെതിരെ ഒരു ജില്ലയിലും കേസ് രജിസ്റര്‍ ചെയ്തിട്ടില്ല. കേന്ദ്ര മന്ത്രിസഭയില്‍ മൂന്ന് മന്ത്രിമാരും ലോക്സഭാ സ്പീക്കറുള്‍പ്പെടെ 17 എംപിമാരുമുള്ള ഒരു ജനാധിപത്യ പാര്‍ട്ടിയാണ് ശിവസേന- ദേവന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications