കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കെ വി തോമസ് സുര്യയ്ക്കെതിരെ കേസ് നല്‍കി
കൊച്ചി: മന്ത്രി കെ വി തോമസ് സൂര്യ ടെലിവിഷന്‍ ചാനലിനെതിരെ മാനനഷ്ട കേസ് കൊടുത്തു. എറണാകുളം സബ് കോടതിയിലാണ് കേസ് കൊടുത്തത്.
336കോടി രൂപയുടെ ഹവാല ഇടപാടില്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി കെ വി തോമസിന് പങ്ക് ഉണ്ടെന്ന് ചാനല്‍ വാര്‍ത്ത നല്‍കിയതിനെതിരെ യാണ് കേസ്. 20ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കേസ് നല്‍കിയത്.
ചാനലിന്റെ മാനേജിംഗ് ഡയറക്ടര്‍ കലാനിധി മാരന്‍, ന്യൂസ് എഡിറ്റര്‍ സുകുമാരന്‍, റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്.