ഫണ്ട് മാറ്റി ചെലവഴിച്ചതില്‍ തെറ്റില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പട്ടികവിഭാഗത്തിനുള്ള ഫണ്ട് അവരുടെ ക്ഷേമത്തിന് വേണ്ടിയാണ് മാറ്റിചെലവഴിച്ചതെന്ന് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഫണ്ട് മാറ്റിചെലവഴിക്കുന്നത് എല്‍ ഡി ഫ് സര്‍ക്കാരിന്റെ കാലത്തുമുണ്ടായിട്ടുണ്ട്. ഇതില്‍ തെറ്റായൊന്നുമില്ല.
ഈ പ്രശ്നത്തില്‍ പ്രതിപക്ഷം മന്ത്രി എം. എ. കുട്ടപ്പന് നേരെ കുതിര കയറാന്‍ നോക്കേണ്ടെന്ന് ജൂലായ് 25 വ്യാഴാഴ്ച ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫണ്ട് വക മാറ്റി ചെലവഴിച്ചതില്‍ അഴിമതിയുണ്ടോയെന്ന കാര്യമാണ് ചീഫ് സെക്രട്ടറി അന്വേഷിക്കുന്നത്.
മന്ത്രി കുട്ടപ്പനെതിരെ കരുണാകരന്‍ നടത്തിയ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു. കരുണാകരന്റെ പ്രസ്താവനയ്ക്കു ശേഷം അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.












Click it and Unblock the Notifications