Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡബ്ല്യു എസ് എഫിന്റെ സമാന്തര കണ്‍വെന്‍ഷന്‍

തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തിനെതിരെ മുപ്പതോളം സംഘടനകള്‍ ഉള്‍പ്പെടുന്ന വേള്‍ഡ് സോഷ്യല്‍ ഫോറം (ഡബ്ല്യു എസ് എഫ്) സമാന്തര കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

കേരളത്തില്‍ ആദ്യമായി നടക്കുന്ന വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ സമ്മേളനത്തില്‍ ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

തങ്ങളുടെ ഉദ്ദേശ്യ ആഗോള നിക്ഷേപക സമ്മേളനം തടസപ്പെടുത്തലല്ലെന്നും ചില വിദേശ നിക്ഷേപകര്‍ കേരളത്തിലെത്തുന്നതിന്റെ ആപത്ത് ജനങ്ങളെ ബോധ്യപ്പെടുതതലാണെന്നും വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ അംഗമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റ് ടി. രാധാമണി പറഞ്ഞു.

സമാന്തര സമ്മേളനം വിദേശനിക്ഷേപത്തിനെതിരല്ല. യഥാര്‍ഥ നിക്ഷേപകരെ തങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാല്‍ എന്‍റോണ്‍ പോലുള്ള കമ്പനികള്‍ ഇന്ത്യയിലെത്തുന്നതിന്റെ അപകടം നമുക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദേശനിക്ഷപകരുമായുള്ള ഇടപാടില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്- രാധാമണി പറഞ്ഞു.

ലോകവ്യാപാര സംഘടനയ്ക്കെതിരെ പ്രചാരണം നടത്തുന്ന സംഘടനയായ വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ 2004ലെ അന്തര്‍ദേശീയ സമ്മേളനത്തിന്റെ വേദിയായി കേരളത്തയും പരിഗണിക്കുന്നുണ്ട്. 2001ലെയും 2002ലെയും സമ്മേളനം ബ്രസീലിലാണ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+