Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി: ഒഴിവാക്കിയതില്‍ ജയയ്ക്ക് രോഷം

ചെന്നൈ: രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ശക്തമായി പ്രതിഷേധിച്ചു.

പുതിയ രാഷ്ട്രപതിയുടെ ജന്മസംസ്ഥാനമായ തമിഴ്നാടിന്റെ മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കാത്തത് ബോധപൂര്‍വം സംസ്ഥാനത്തോട് കാണിച്ച അവഗണനയാണെന്ന് നാല് പേജുള്ള പ്രസ്താവനയില്‍ ജയലളിത കുറ്റപ്പെടുത്തി.

ക്ഷണിതാക്കളുടെ കൂട്ടത്തില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് തമിഴ്നാടിനോടുള്ള അവഹേളനമാണ്. രാജ്യത്തിന്റെ ഐക്യവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ ചില മുഖ്യമന്ത്രിമാരെ മാത്രം ഒഴിവാക്കിയത് ജനാധിപത്യ മൂല്യങ്ങളെ വിലമതിക്കാത്തതിന് തുല്യമാണ്.

എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ചില സംസ്ഥാന മുഖ്യമന്ത്രിമാരെ ചടങ്ങില്‍ ക്ഷണിക്കുകയും മറ്റ് ചില മുഖ്യമന്ത്രിമാരെ ഒഴിവാക്കുകയും ചെയ്തത്. ചടങ്ങില്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, രാജസ്ഥാന്‍ മുഖ്യമന്ത്രി എന്നിവര്‍ പങ്കെടുത്തിരുന്നു. ചില മുഖ്യമന്ത്രിമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും ചിലരെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ മുഖ്യമന്ത്രിമാര്‍ക്കിടയില്‍ ജാതി വ്യവസ്ഥ സൃഷ്ടിക്കാനാണോ എന്‍ ഡി എ സര്‍ക്കാരിന്റെ ശ്രമം?- ജയ ചോദിക്കുന്നു.

അംബാനി സഹോദരന്മാരെ ചടങ്ങില്‍ ക്ഷണിച്ചതിനെയും ജലയളിത ചോദ്യം ചെയ്തു. അംബാനി സഹോദരന്മാരേക്കാള്‍ എന്തു കൊണ്ടാണ് ചില മുഖ്യമന്ത്രിമാര്‍ക്ക് പ്രാധാന്യം കുറഞ്ഞുപോയത്? ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിമാരേക്കാള്‍ പ്രധാനികളാണോ ഒരു സമ്പന്ന കുടുംബത്തിലെ അംഗങ്ങള്‍?- പ്രസ്താവനയില്‍ പറയുന്നു.

ജയലളിതയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നുവെന്നും പ്രത്യേക ക്ഷണം ലഭിക്കാത്തതു കൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അവര്‍ നിഷേധിച്ചു. തനിക്ക് ഒരു തരത്തിലുള്ള ക്ഷണവും ലഭിച്ചിരുന്നില്ലെന്ന് ജയലളിത വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+