ദേശീയ അവാര്‍ഡ് മുരളിക്ക്
ദില്ലി: മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മുരളിക്കാണെന്ന് അറിയുന്നു. ജൂലായ് 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.30നാണ് അവാര്‍ഡുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മുരളിയ്ക്ക് അവാര്‍ഡ്. ആദ്യമായാണ് മുരളിയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്.
മിത്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് ശോഭനയും ചാന്ദ്നിബാറിലെ അഭിനയത്തിന് താബുവും മികച്ച നടികളായി തിരഞ്ഞെടുക്കപ്പെട്ടുവെന്നാണ് അറിയുന്നത്. ഇരുവര്‍ക്കും ഇത് രണ്ടാമത്തെ തവണയാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുന്നത്.
ടി. വി. ചന്ദ്രന്റെ ഡാനി മാത്രമാണ് ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം. ഡാനിയ്ക്കാണ് മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ്.
മിത്രിന്റെ എഡിറ്റിംഗിന് മലയാളിയായ ബീനാ പോളിന് അവാര്‍ഡുണ്ട്. കന്നഡ ചിത്രമായ ദീപയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് അറിയുന്നത്. തമിഴ് സംവിധായകനായ ബി. ലെനിനാണ് മികച്ച സംവിധായകന്‍. ചിത്രം ഊരുക്ക് നൂറു പേര്‍.
സേതുമാധവന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.












Click it and Unblock the Notifications