Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണന്‍ പുതിയ വീട്ടിലേക്ക്

ദില്ലി: രാഷ്ട്രപതി പദവിയൊഴിഞ്ഞ കെ.ആര്‍. നാരായണന്‍ പുതിയ വീട്ടിലേക്ക് താമസം മാറ്റി. പൃഥ്വിരാജ് റോഡിലെ ബംഗ്ലാവിലാണ് നാരായണന്‍ താമസിക്കുന്നത്.

പുതിയ ബംഗ്ലാവിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ ഒരാഴ്ചയെടുക്കുമെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. അതുവരെ രാഷ്ട്രപതി ഭവനില്‍ തന്നെ കഴിയാന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം സ്നേഹപൂര്‍വം ക്ഷണിച്ചെങ്കിലും നാരായണന്‍ അത് നിരസിച്ചു.

ബംഗ്ലാവിലെ പ്രധാനമുറികള്‍ മാത്രം തയ്യാറായാല്‍ അങ്ങോട്ട് താമസം മാറാമെന്ന് നാരായണന്‍ കേന്ദ്രപൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് അവര്‍ രാപകല്‍ ജോലി ചെയ്ത് ബംഗ്ലാവിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തു.

രാഷ്ട്രപതി ഭവനില്‍ നിന്ന് പുതിയ വീട്ടിലേക്കുള്ള നാരായണന്റെ യാത്രയെ രാഷ്ട്രപതി അബ്ദുള്‍ കലാം അനുഗമിച്ചു. പുതിയ വീടിന് 11 മുറികളുണ്ടെന്ന വിമര്‍ശനം നാരായണന്‍ നിരസിച്ചു. വെറും മൂന്നു മുറികളേയുള്ളൂവെന്ന് നാരായണന്‍ പറഞ്ഞു. ആത്മകഥയെഴുതുന്നുണ്ടോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ചിലതൊക്കെ കുത്തിക്കുറിക്കാനുണ്ട് എന്നായിരുന്നു മറുപടി. സ്ഥാനം ഒഴിഞ്ഞതോടെ കൂടുതല്‍ സ്വതന്ത്രനായെന്നായിരുന്നു നാരായണന്റെ ആദ്യ പ്രതികരണം.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+