ഇംഗ്ലീഷ് ഉച്ചാരണം ശരിയല്ലെന്ന് ആര്യാടന്‍
തിരുവനന്തപുരം: ഐ ടി രംഗത്ത് ശോഭിക്കണമെങ്കില്‍ ഐ ടി രംഗത്തുള്ളവര്‍ക്ക് നല്ല ഉച്ചാരണത്തോടെ ഇംഗ്ലീഷ് പറയാന്‍ സാധിക്കണമെന്ന് ആര്യാടന്‍ മുഹമ്മദ്.
നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് ഇംഗ്ലീഷ് പറയുന്നതില്‍ കേരളത്തിലുള്ളവരുടെ പരിമിതി ആര്യാടന്‍ ചൂണ്ടിക്കാട്ടിയത്. കാള്‍ സെന്ററില്‍ ജോലി ചെയ്യുന്നവരുടെ ഇംഗ്ലീഷ് ഉച്ചാരണം മെച്ചമല്ല. പുതിയ തലമുറയിലുള്ളവര്‍ക്ക് നന്നായി ഇംഗ്ലീഷ് എഴുതാന്‍ അറിയുമെങ്കിലും വിദേശത്തു നിന്നുള്ള കാളുകള്‍ക്ക് ശരിയായ ഉച്ചാരണത്തോടെ മറുപടി നല്‍കാന്‍ അവര്‍ക്ക് കഴിയുന്നില്ല.
ഐ ടി രംഗത്ത് കേരളത്തിന് ശോഭിക്കണമെങ്കില്‍ ഈ പോരായ്മ പരിഹരിക്കേണ്ടതുണ്ടെന്ന് ആര്യാടന്‍ പറഞ്ഞു.
ആര്യാടന്റെ അഭിപ്രായത്തോട് യോജിച്ച മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഐ ടി രംഗത്ത് പ്രവേശിക്കുന്നവര്‍ക്കായി ശരിയായ ഉച്ചാരണത്തോടെ ഇംഗ്ലീഷ് പറയാന്‍ പഠിപ്പിക്കുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സ് തുടങ്ങുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പറഞ്ഞു.












Click it and Unblock the Notifications