കുട്ടപ്പന്‍ രാജിവയ്ക്കണം: എംഎല്‍എമാര്‍
തിരുവനന്തപുരം: ആദിവാസികള്‍ക്കുള്ള ഫണ്ട് തിരിമറി നടത്തിയ കുട്ടപ്പനെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ശ്രമം കേരളത്തിലെ രാഷ്ട്രീയ സദാചാരത്തിനുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആരോപിച്ചു. ജൂലായ് 26 വെള്ളിയാഴ്ച പ്രതിപക്ഷ എംഎല്‍എമാരായ തോമസ് ഐസക്, രാധാകൃഷ്ണന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.
ആദിവാസികള്‍ക്ക് പുനരധിവാസത്തിനും മറ്റും ചെലവഴിക്കേണ്ട 38 കോടി രൂപ പണം പലിശയ്ക്കു നല്കുന്ന കാര്യത്തിന് വരെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇടതുപക്ഷ ഭരണകാലത്തും ഉദ്യോഗസ്ഥര്‍ ഇങ്ങിനെ സര്‍ക്കാര്‍ ഫണ്ട് കൈവശം വെച്ചിട്ടുണ്ടെന്ന വിമര്‍ശനത്തെ ഇവര്‍ നിഷേധിച്ചു. ഇടതുപക്ഷ ഭരണകാലത്ത് കുറച്ചു തുക മാത്രമേ ഇങ്ങിനെ ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരുന്നുള്ളൂവെന്ന് എല്‍ഡിഎഫ് ഭരണകാലത്തെ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി കൂടിയായ കെ. രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് എംഎല്‍എമാര്‍ കുറ്റപ്പെടുത്തി. മന്ത്രി കുട്ടപ്പനും മറ്റും ആദിവാസികള്‍ക്കുള്ള ഫണ്ട് തിരിമറി നടത്തുന്ന കാര്യം കെ.വി. കുമാരന്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയ കാര്യവും തോമസ് ഐസക് തെളിവുകളടക്കം വിശദീകരിച്ചു.












Click it and Unblock the Notifications