Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി: കേരളവും കര്‍ണാടകയും സഹകരിക്കും

തിരുവനന്തപുരം: വിവര സാങ്കേതിക - വിനോദസഞ്ചാര മേഖലകളില്‍ കേരളവും കര്‍ണാടകവും സഹകരിക്കുമെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.

ജൂലായ് 26 വെള്ളിയാഴ്ച നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയുമായി ഇതുസംബന്ധിച്ച് താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞു. ആഗസ്ത് ഒന്നിന് ടെക്നോപാര്‍ക്കിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എസ്. എം. കൃഷ്ണ എത്തുന്നുണ്ട്.

ഐടിയും വിനോദസഞ്ചാരവും ഇരുസംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെടും വിധം സഹകരിക്കാവുന്ന രണ്ട് മേഖലകളാണ്.

അമേരിക്കയിലെ 50 കമ്പനികള്‍ കേരളത്തിലെ ഐ ടി രംഗത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്ന് ഐടി കമ്പനികള്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു- മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+