മുല്ലപ്പെരിയാര്‍: സര്‍ക്കാരുകള്‍ക്ക് നോട്ടീസ്
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നതിനെതിരെ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി മേല്‍ കേന്ദ്രസര്‍ക്കാരിനും കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ക്കും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം 136 അടിയില്‍ നിന്ന് 152 അടിയായി ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ ആദിവാസി മന്നന്‍ വികസന സമിതിയാണ് പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ജി. ശിവരാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
ഡാമിന്റെ ഉയരം കൂട്ടുകയാണെങ്കില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാവുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച ചില ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിച്ചുവരുന്നതിനാല്‍ ഹര്‍ജിക്കാര്‍ സുപ്രം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്ക് സാമ്പത്തികമായി കഴിവില്ലാത്തതിനാല്‍, ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications