Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐ പ്രകടനത്തില്‍ അക്രമം

തിരുവനന്തപുരം: ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് എസ്എഫ്ഐക്കാര്‍ വിവിധ ജില്ലകളില്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ അക്രമാസക്തമായി. ജൂലായ് 26 വെള്ളിയാഴ്ച പഠിപ്പുമുടക്കി പ്രതിഷേധിക്കാനിറങ്ങിയ എസ്എഫ്ഐക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലയില്‍ വടകരയിലും കൊയിലാണ്ടിയിലും നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. ഇവിടെ കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിച്ചു.

എറണാകുളത്ത് മഹാരാജാസ് കോളെജില്‍ നിന്നാണ് പ്രകടനം തുടങ്ങിയത്. പ്രകടനക്കാരും പൊലീസും തമ്മില്‍ ബലപ്രയോഗം നടന്നു. പ്രകടനക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

കൊല്ലം എസ്എന്‍ കോളെജില്‍ നിന്നാരംഭിച്ച പ്രതിഷേധപ്രകടനവും അക്രമാസക്തമായി. കടപ്പാക്കടയില്‍ ഭൂഗര്‍ഭ ജല വകുപ്പിന്റെ ജീപ്പ് എസ്എഫ്ഐക്കാര്‍ കത്തിച്ചു. ജീപ്പിലെ തീ കെടുത്താനുള്ള ശ്രമം വിജയിച്ചില്ല. ജീപ്പ് പൂര്‍ണ്ണമായും കത്തിനശിച്ചു. അക്രമത്തോടനുബന്ധിച്ച് എസ്എഫ്ഐ ജില്ലാസെക്രട്ടറി ഷിബുവിനെയും കൊല്ലം എസ്എന്‍ കോളെജ് യൂണിറ്റ് പ്രസിഡന്റിനെയും പൊലീസ് അറസ്റ് ചെയ്തു.

കൂടുതല്‍ അക്രമങ്ങളുണ്ടാകുമെന്നതിനാല്‍ മുന്‍കരുതലെന്ന നിലയ്ക്ക് തിരുവനന്തപുരത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+