കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിനെതിരെ ജയ ആഞ്ഞടിക്കുന്നു

  • By Staff
Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് തന്നെ ക്ഷണിക്കാത്തതിന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി നല്കിയ വിശദീകരണം കൂടുതല്‍ അപമാനകരമായിപ്പോയെന്ന് ജയലളിത. ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ചടങ്ങിന് ക്ഷണിക്കാതിരുന്നത് കേന്ദ്രസര്‍ക്കാരിന്റെ കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും ജയലളിത ജൂലായ് 27 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ജയലളിത കഴിഞ്ഞ ദിവസം ഈ വിമര്‍ശനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി വിശദീകരണം നല്കിയിരുന്നു. ദില്ലിയിലുള്ള പ്രധാനപ്പെട്ടവരെ മാത്രം ക്ഷണിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ബാക്കിയുള്ളവരെ പ്രത്യേകതാല്പര്യം പ്രകടിപ്പിച്ചാല്‍ മാത്രമേ ക്ഷണിക്കാറുള്ളൂ എന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ വിശദീകരണം. ഈ വിശദീകരണത്തില്‍ താന്‍ തൃപ്തയല്ലെന്ന് ജയലളിത പറഞ്ഞു.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്ത തെറ്റിനെ മറയ്ക്കാന്‍ ഇപ്പോഴും സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രം. അംബാനി സഹോദരന്മാരെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ജയലളിത പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X