ഉപരാഷ്ട്രപതി കൃഷന്‍കാന്ത് അന്തരിച്ചു
ദില്ലി: ഉപരാഷ്ട്രപതി കൃഷന്‍കാന്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അദ്ദേഹത്തിന് എഴുപത്തഞ്ച് വയസായിരുന്നു. ജൂലായ് 27 ശനിയാഴ്ച രാവിലെ ആള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ച് 8.45 ഓടെയായിരുന്നു അന്ത്യം.
നെഞ്ചുവേദനയെ തുടര്‍ന്ന് രാവിലെ 7.38നാണ് കൃഷന്‍കാന്തിനെ ആള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം മരണമടഞ്ഞതായി 8.45ന് ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
കൃഷന്‍കാന്തിന്റെ മൗലാന ആസാദ് റോഡിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
അടുത്ത മാസം സ്ഥാനമൊഴിയാനിരിക്കുകയായിരുന്നു കൃഷന്‍കാന്ത്. ഔദ്യോഗിക പദവിയിലിരിക്കെ മരിക്കുന്ന ആദ്യത്തെ ഉപരാഷ്ട്രപതിയാണ് കൃഷന്‍കാന്ത്.












Click it and Unblock the Notifications