Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളിന്‍ പവലെത്തി

വാഷിംഗ്ടണ്‍: ഇന്ത്യാ-പാക് ബന്ധത്തിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള യാത്രയുടെ ഭാഗമായി യുഎസ് വിദേശകാര്യമന്ത്രി കോളിന്‍ പവല്‍ ഇന്ത്യയിലെത്തി. ജൂലായ് 27 ശനിയാഴ്ച ദില്ലി വിമാനത്താവളത്തില്‍ എത്തിയ കോളിന്‍ പവലിനെ പ്രധാനമന്ത്രി വാജ്പേയി സ്വീകരിച്ചു.

ഉപരാഷ്ട്രപതി കൃഷന്‍കാന്തിന്റെ മരണം മൂലം മറ്റ് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. അദ്ദേഹം വിദേശകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുമായി കൂടിക്കാഴ്ച തീരുമാനിച്ചിരുന്നതാണ്. പക്ഷെ ഉപരാഷ്ട്രപതിയുടെ മരണം മൂലം ഇത് റദ്ദാക്കി. പവല്‍ ജൂലായ് 28 ഞായറാഴ്ച പാകിസ്ഥാനിലേക്ക് പോകും.

അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റം തുടങ്ങിയതായുള്ള പരാതിയാണ് ഇക്കുറി ഇന്ത്യ കോളിന്‍ പവലിന്റെ മുന്നില്‍ നിരത്തുക. കഴിഞ്ഞയാഴ്ച രണ്ട് ഭീകരരുടെ രണ്ട് സംഘങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു.

വാഷിംഗ്ടണില്‍ നിന്ന് പുറപ്പെടും മുമ്പ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ തീവ്രവാദത്തെ അനുവദിക്കില്ലെന്ന് കോളിന്‍ പവല്‍ പറഞ്ഞു. പക്ഷെ ഇക്കുറി കോളിന്‍ പവലിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനോട് തലസ്ഥാനം തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചത്. വിവിധ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ കോളിന്‍ പവല്‍ സന്ദര്‍ശിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+