Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപരാഷ്ട്രപതിയില്ലാതെ നാലാം തവണ

ദില്ലി: ഉപരാഷ്ട്രപതി പദം ഒഴിഞ്ഞുകിടക്കുന്നത് ഇത് നാലാം തവണ.

കാലാവധിയ്ക്കുള്ളില്‍ ഉപരാഷ്ട്രപതിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പകരം ആക്ടിംഗ് ഉപരാഷ്ട്രപതിയെ നിയമിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഈ പദം ഒഴിഞ്ഞു കിടക്കും.

സ്ഥാനമൊഴിയാന്‍ 24 ദിവസം ബാക്കിനില്ക്കെയാണ് ഉപരാഷ്ട്രപതി കൃഷന്‍കാന്ത് അന്തരിച്ചത്. ഇനി 24 ദിവസം കഴിഞ്ഞ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ അടുത്ത ഉപരാഷ്ട്രപതി എത്തൂ. അതുവരെ ഉപരാഷ്ട്രപതി പദം ഒഴിഞ്ഞുകിടക്കും.

സക്കീര്‍ ഹുസൈന്റെ മരണത്തെതുടര്‍ന്ന് 1969 ജൂലായ് 20ന് 1969 ജൂലായ് 20ന് വി.വി. ഗിരി ഉപരാഷ്ട്രപതി പദം രാജിവച്ചൊഴിഞ്ഞപ്പോഴാണ് ആദ്യമായി ഉപരാഷ്ട്രപതി പദം ഒഴിഞ്ഞുകിടന്നത്. പിന്നീട് 1977 ഫിബ്രവരി 11ന് രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ആകസ്മിക മരണത്തെതുടര്‍ന്ന് ഉപരാഷ്ട്രപതി ബി.ഡി. ജെട്ടി രാഷ്ട്രപതി പദം ഏറ്റെടുത്ത വേളയിലും ഉപരാഷ്ട്രപതി പദം ഒഴിഞ്ഞുകിടന്നു.

രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആര്‍. വെങ്കിട്ടരാമന്‍ ഉപരാഷ്ട്രപതി പദം ഒഴിഞ്ഞപ്പോള്‍ ഒരു മാസക്കാലം ഇന്ത്യയ്ക്ക് ഉപരാഷ്ടപതിയില്ലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+