മരണകാരണം യാത്രക്കാര്‍ കൂടിയത്
കുമരകം: കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നതാണ് നാല്പതോളം പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന് കാരണമായതെന്നാണ് നിഗമനം.
ബോട്ട് പുറപ്പെട്ട് 15 മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ ബോട്ടിന്റെ അടിഭാഗത്തെ പലക അടര്‍ന്നു. ബോട്ടിനകത്തേക്ക് വെള്ളം കയറിയെങ്കിലും അത് കോരികളഞ്ഞ് യാത്ര തുടരുകയായിരുന്നു.
ബോട്ട് മറിയുന്നതിന് മുമ്പ് പൊട്ടിത്തെറിയുടേതു പോലെ ശബ്ദം കേട്ടിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറയുന്നു.
പരമാവധി 180 യാത്രക്കാര്‍ക്കാണ് ബോട്ടില്‍ യാത്ര ചെയ്യാമായിരുന്നത്. എന്നാല്‍ മുന്നൂറിലധികം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.
പിഎസ്സിയുടെ ലാസ്റ്റ് ഗ്രേഡ് അസിസ്റന്റ് പരീക്ഷ എഴുതാന്‍ പോകുന്നവരായിരുന്നു ഭൂരിഭാഗം യാത്രക്കാരും. കൂടുതല്‍ യാത്രക്കാര്‍ ബോട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് മുഹമ്മയിലെ ബോട്ട് ജെട്ടി അധികൃതര്‍ പറയുന്നു. ബോട്ടിന് മുകളിലും യാത്രക്കാരുണ്ടായിരുന്നു.
ജല ഗതാഗത വകുപ്പിന്റെ യാത്രാബോട്ട് മോശം സ്ഥിതിയിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോട്ടയം, കൊച്ചി ഭാഗങ്ങളില്‍ ജല ഗതാഗത വകുപ്പിന്റെ ഭൂരിഭാഗം ബോട്ടുകളും അറ്റകുറ്റപ്പണി നടത്താതെയാണ് സേവനം നടത്തുന്നത്.












Click it and Unblock the Notifications