Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം

കൊച്ചി: കാതോലിക്കാബാവ ബസേലിയോസ് തോമസ് മാര്‍ ദിവന്നാസിയോസിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ ആക്രമണം.

വിമാനത്താവളത്തിലെ സുരക്ഷാ സേനയും പൊലീസുകാരും ചേര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടത്. കാതോലിക്കാബാവയുടെ സ്വീകരണചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനും വിമാനത്താവളത്തില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനുമായെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് സിഐഎസ്എഫുകാര്‍ കൈയാങ്കളി കാട്ടിയത്.

ദീപിക റിപ്പോര്‍ട്ടര്‍ ജസ്റിന്‍ ജോസഫ്, ഫോട്ടോഗ്രാഫര്‍ എ.എസ്. സതീഷ്, മാധ്യമം റിപ്പോര്‍ട്ടര്‍ ബേബി ചെങ്ങമനാട്, കൈരളി റിപ്പോര്‍ട്ടര്‍ ജെ. സതീഷ്കുമാര്‍ എന്നിവരെയാണ് സിഐഎസ്എഫുകാര്‍ ക്രൂരമായി മര്‍ദിച്ചത്. കാതോലിക്കാ ബാവയെ സ്വീകരിക്കാനെത്തിയ നൂറുകണക്കിന് ആളുകള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു മര്‍ദനം.

പരിക്കേറ്റവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വിഐപി ലോഞ്ചില്‍ പ്രവേശിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു ക്രൂരമായ അക്രമം. ലോഞ്ചില്‍ വെച്ച് ജസ്റിനെ മര്‍ദിക്കുന്നതു കണ്ട് തടയാന്‍ ചെന്ന സതീഷ്കുമാറിനെയും ബേബിയെയും സിഐഎസ്എഫുകാര്‍ മര്‍ദിച്ചു. സിഐഎസ്എഫുകാരുടെ മര്‍ദ്ദനം കണ്ട് കാതോലിക്കാ ബാവയെ സ്വീകരിക്കാന്‍ എത്തിയവരും നാലുപാടും ചിതറിയോടി.

ഇവരെ മര്‍ദിക്കുന്ന ചിത്രമെടുത്ത എ. എസ്. സതീഷിന്റെ ക്യാമറ വാങ്ങി നശിപ്പിക്കാനും സിഐഎസ്എഫുകാര്‍ ശ്രമിച്ചു. ക്യാമറ തകര്‍ക്കാന്‍ സിഐഎസ്എഫുകാര്‍ ശ്രമിച്ചപ്പോള്‍ സതീഷ് ഓടിരക്ഷപ്പെട്ടു. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഡപ്യൂട്ടി കമാന്റന്റിന് പരാതി നല്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+