പിഎസ്സി പരീക്ഷാ മാറ്റിവയ്ക്കാം: ചെയര്‍മാന്‍
തിരുവനന്തപുരം: വേമ്പനാട് കായലിലുണ്ടായ ബോട്ടപകടത്തെ തുടര്‍ന്ന് ആ പ്രദേശത്തെ പിഎസ്സി പരീക്ഷ മാറ്റിവയ്ക്കാമെന്ന് പിഎസ്സി ചെയര്‍മാന്‍.
ഇക്കാര്യം സംബന്ധിച്ച് പിഎസ്സി ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ എം. ഗംഗാധരക്കുറുപ്പ് പറഞ്ഞു. ജൂലായ് 27 ശനിയാഴ്ച അപകടത്തില്‍പെട്ട ബോട്ടില്‍ യാത്രചെയ്തവരില്‍ അധികവും ലാസ്റ് ഗ്രേഡ് പിഎസ്സി പരീക്ഷയെഴുതേണ്ട വിദ്യാര്‍ത്ഥികളായിരുന്നു.
രാവിലെ 5.45ന് പുറപ്പെട്ട ഈ ബോട്ടില്‍ പതിവിലധികം യാത്രക്കാര്‍ കയറാനുണ്ടായ കാരണവും പിഎസ്സി പരീക്ഷ തന്നെ. പരീക്ഷാകേന്ദ്രത്തില്‍ നേരത്തിനെത്തണമെന്നതിനാലാണ് തൊട്ടടുത്ത ബോട്ടിന് പോലും കാത്തുനില്ക്കാതെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെട്ട ബോട്ടില്‍ തള്ളിക്കയറിയത്.












Click it and Unblock the Notifications