കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസന് ഫിലിം ചേംബറിന്റെ വിലക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: ഫിലിം ചേംബറും അമ്മയും തമ്മിലുള്ള ധാരണ ലംഘിച്ച് ടി വി പരിപാടിയില്‍ പങ്കെടുത്തതിന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് വിലക്കേര്‍പ്പെടുത്താന്‍ ഫിലിം ചേംബറിന്റെ അച്ചടക്ക സമിതി തീരുമാനിച്ചു.

ജൂലായ് ഒന്നിന് ശേഷം താരങ്ങള്‍ ടി വി പരിപാടികളില്‍ പങ്കെടുക്കരുതെന്ന് അമ്മയും ഫിലിംചേംബറും ധാരണയിലെത്തിയിരുന്നു. ഫിലിം ചേംബറിന്റെ വ്യവസ്ഥ ഇക്കാര്യത്തില്‍ അമ്മ അംഗീകരിക്കുകയായിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് കൈരളി ടി വിയിലെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരമ്പരയില്‍ ശ്രീനിവാസന്‍ പങ്കെടുത്തതിനാണ് അദ്ദേഹത്തിനെതിരെ വിലക്കേര്‍പ്പെടുത്താന്‍ ചേംബറിന്റെ നീക്കം.

ഇതോടെ നടന്മാരും ഫിലിം ചേംബറും തമ്മിലുള്ള പോര് പുതിയൊരു ഘട്ടത്തിലെത്തിയിരിക്കുകയാണ്. നേരത്തെ ഉണ്ടാക്കിയ കരാറനുസരിച്ചുള്ള പരിപാടിയിലാണ് ശ്രീനിവാസന്‍ പങ്കെടുക്കുന്നതെന്ന് സിനിമാ രംഗത്തുള്ള പലരും ചൂണ്ടിക്കാട്ടുന്നു. നേരത്തെയുള്ള കരാറനുസരിച്ച് പല താരങ്ങളും ഇപ്പോഴും ടി വി പരമ്പരകളില്‍ അഭിനയിച്ചുവരവെ ശ്രീനിവാസന് മാത്രം വിലക്കേര്‍പ്പെടുത്തിയത് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

അതേ സമയം കൂടുതല്‍ പ്രതിഫലം ചോദിച്ചെന്ന നിര്‍മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷുമായി ഫിലിം ചേംബര്‍ നടത്തിയ പരാജയപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X