കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ നിരീക്ഷകര്‍ വേണം : പവല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ തിരഞ്ഞെടുപ്പ് സ്വതന്ത്രമായി നടത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിദേശപ്രതിനിധികള്‍ക്ക് അവിടേക്ക് അനുവാദം നല്കണമെന്ന് യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്‍ പവല്‍.

ഇത് കശ്മീര്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കും. ഈ നടപടി ഇന്ത്യന്‍ സര്‍ക്കാരിന് ഗുണം ചെയ്യുമെന്നും ജൂലായ് 28 ഞായറാഴ്ച കോളിന്‍ പവല്‍ പറഞ്ഞു. കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ പവല്‍ ന്യായീകരിച്ചു. പക്ഷെ തിരഞ്ഞെടുപ്പ് സമാധാന അന്തരീക്ഷത്തില്‍ നടക്കണം. എല്ലാവര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കണം. - പവല്‍ പറഞ്ഞു.

നേരത്തെ അദ്ദേഹം പ്രധാനമന്ത്രി വാജ്പേയി, ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ ഇരുവിഭാഗത്തിന്റെയും സൈന്യങ്ങള്‍ അണിനിരന്നിരിക്കുകയാണ്. ഇന്ത്യ സൈനികനീക്കത്തില്‍ അയവുവരുത്തണം. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റം പാകിസ്ഥാന്‍ അവസാനിപ്പിക്കുകയും വേണം. നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ലെങ്കിലും തോത് കാര്യമായി കുറഞ്ഞിട്ടുണ്ട്. - പവല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X