Get Updates
Get notified of breaking news, exclusive insights, and must-see stories!

സരസ്വതീനദിയെ കണ്ടെത്തി

ഹൈദരാബാദ്: ഇന്ത്യയുടെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങള്‍ മരിച്ചുപോയ സരസ്വതി നദിയുടെ ഗതി കണ്ടെത്തി. ഐഎസ്ആര്‍ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജോധ്പൂരിലെ റിമോട്ട് സെന്‍സിംഗ് സര്‍വീസ് സെന്ററിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

ഇതോടെ മണ്ണിനടിയില്‍ മറഞ്ഞുപോയ സരസ്വതി നദിയെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. മൂന്ന് ബഹിരാകാശ ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങളെ വിശകലനം ചെയ്ത് സരസ്വതിയുടെയും അതിന്റെ കൈവഴികളുടെയും കൃത്യമായി ഗതി താന്‍ മനസ്സിലാക്കിക്കഴിഞ്ഞെന്ന് ജെ.ആര്‍. ശര്‍മ്മ പറഞ്ഞു. എ.കെ. ഗുപ്ത, ജി. ശ്രീനിവാസ് എന്നീ ശാസ്ത്രജ്ഞരും ശര്‍മ്മയോടൊപ്പം ഈ ദൗത്യത്തില്‍ പങ്കെടുത്തിരുന്നു.

ഇതോടെ രാജസ്ഥാനിലെ താര്‍ മരുഭൂമിയിലൂടെ വീണ്ടും സരസ്വതി ഒഴുകുമെന്ന് പ്രതീക്ഷയ്ക്ക് ചിറകുമുളച്ചിരിക്കുന്നു. ഹിമാലയത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന ഇതിഹാസ പ്രാധാന്യമുള്ള സരസ്വതി നദിയെപ്പറ്റി ഋഗ്വേദത്തിലും മറ്റ് പുരാണസാഹിത്യങ്ങളിലും പരാമര്‍ശമുണ്ട്. സിന്ധുനദിയ്ക്ക ് സമാന്തരമായി സരസ്വതി ഒഴുകിയിരുന്നുവെന്നാണ് വിശ്വാസിച്ചിരുന്നത്. ഇപ്പോള്‍ മരുഭൂമിയായിക്കഴിഞ്ഞ രാജസ്ഥാന്റെ മണ്ണിലൂടെ ഒഴുകി സരസ്വതി അറബിക്കടലില്‍ ചെന്നുപതിച്ചിരുന്നുവെന്ന് കരുതുന്നു. എന്നാല്‍ പിന്നീട് ബിസി 5000 നും 3000നും ഇടയില്‍ സരസ്വതി നദി അപ്രത്യക്ഷമാവുകയായിരുന്നു. കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ മൂലം അതുവരെ പച്ചപിടിച്ചുകിടന്നിരുന്ന രാജസ്ഥാന്‍, മരുഭൂമിയായി മാറുകയും ചെയ്തു.

എന്നാല്‍ സരസ്വതിയെ പുനരുജ്ജീവിപ്പിക്കാനുള്ള മുന്‍കാലങ്ങളില്‍ നടന്ന ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. ബഹിരാകാശം കേന്ദ്രീകരിച്ചുള്ള റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളുടെ കാര്യത്തിലും ഡാറ്റാ പ്രോസസിംഗ് സാങ്കേതികവിദ്യാരംഗത്തും ഈയിടെയുണ്ടായ പുരോഗതി ഈ ആഗ്രഹം സഫലമാക്കുമെന്ന് ജെ.ആര്‍ . ശര്‍മ്മ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+