ഇനി ഫൈബര്‍ ഗ്ലാസ് ബോട്ടുകള്‍
തിരുവനന്തപുരം: ജല ഗതാഗത വകുപ്പിന്റെ തടി കൊണ്ടുള്ള ബോട്ടുകള്‍ മാറ്റി ഫൈബര്‍ ഗ്ലാസ് ബോട്ടുകള്‍ ഓടിക്കുമെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചു. ഘട്ടം ഘട്ടമായാണ് ഈ മാറ്റം വരുത്തുക.
ഫൈബര്‍ ബോട്ടുകളില്‍ വെള്ളം കയറില്ലെന്നതാണ് മെച്ചം. വിലയും കുറവാണ്. തടി ബോട്ടിന് 30 ലക്ഷം രൂപ വിലയുള്ള സ്ഥാനത്ത് ഫൈബര്‍ ബോട്ടിന് 17 ലക്ഷമേ വിലയുള്ളൂ.
ആദ്യത്തെ ഫൈബര്‍ ഗ്ലാസ് ബോട്ട് ആഗസ്തില്‍ ഓടിത്തുടങ്ങും. മൂന്ന് ബോട്ടുകള്‍ എറണാകുളത്ത് നിര്‍മാണ ഘട്ടത്തിലാണ്.
അമ്പത് പേര്‍ക്കാണ് ഫൈബര്‍ ബോട്ടില്‍ കയറാവുന്നത്. തടി ബോട്ടിനേക്കാള്‍ ഇതിന് വേഗതയും കൂടുതലാണ്.












Click it and Unblock the Notifications