കരുണാകരന്‍ പറഞ്ഞത് ശരിയല്ല: മുരളി
കോഴിക്കോട്: ആദിവാസി ഫണ്ട് തിരിമറി നടത്തിയതില്‍ മന്ത്രി എം. എ. കുട്ടപ്പന്‍ കുറ്റക്കാരനാണെന്ന കെ. കരുണാകരന്റെ പ്രസ്താവന ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.
ഉദ്യോഗസ്ഥര്‍ നടത്തിയ തിരിമറിക്ക് മന്ത്രിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം.
ജൂലായ് 28 ഞായറാഴ്ച കോഴിക്കോട്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുരളി.
ആദിവാസി ഫണ്ട് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തുന്നുവെന്നത് നേരത്തെ തന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായില്ല- മുരളി പറഞ്ഞു.












Click it and Unblock the Notifications