ബോട്ടപകടം: ആറ് പേര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: കുമരകത്ത് 29 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടവുമായി ബന്ധപ്പെട്ട് ആറ് പേരെ സസ്പെന്റ് ചെയ്തു.
ബോട്ട് മാസ്റര്‍ ദേവാനന്ദ,് സ്രാങ്ക് മണി, ഡ്രൈവര്‍ ജലാലുദ്ദീന്‍, ലാസ്കര്‍മാരായ വര്‍ഗീസ്, രാജു, ഗോപി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
ഇവരില്‍ ലാസ്കര്‍ ഗോപി ബോട്ടിലുണ്ടായിരുന്നില്ല. സ്റേഷന്‍ മാസ്ററുടെ ചുമതലയുള്ളതിനാല്‍ ബോട്ട് ജെട്ടിയിലായിരുന്നു.
നൂറ്റമ്പതോളം പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ബോട്ടില്‍ മൂന്നുറില്‍ പരം പേരെ യാത്ര ചെയ്യാന്‍ അനുവദിച്ചതാണ് അപകട കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.












Click it and Unblock the Notifications